
- This event has passed.
ഫോട്ടോഗ്രഫി മത്സരം
October 31, 2018 - December 31, 2018
മലയാളഭാഷ, സാഹിത്യം,ആഗോള മലയാളി,പ്രവാസി മലയാളി,എവിടെയും മലയാളം എന്നീ പ്രമേയങ്ങൾ ആസ്പദമാക്കി, ലോകത്തിൻറെ നാനാകോണിലുമുള്ള മലയാളി സാന്നിധ്യത്തെയും നമ്മുടെ ഭാഷയുടെ പ്രാമുഖ്യത്തെയും സ്വാംശീകരിക്കുന്ന ചിത്രങ്ങൾ ആണ് എൻട്രികളായി അയക്കേണ്ടത്. ലോകമെങ്ങുമുള്ള മലയാളികൾക്ക് ഈ മത്സരത്തിൽ പങ്കു ചേരാം.
മത്സരത്തില്‍ പങ്കെടുക്കുന്നതിനായി
1. ഒരാള്‍ക്ക് ഒരവസരം മാത്രം.
2. ഫോട്ടോയുടെ വലിപ്പം 10MBയില്‍ കൂടരുത്.
3. ചിത്രം 2018 ജനുവരി 1 നു ശേഷം പകര്‍ത്തിയതാകണം.
4. ചിത്രത്തില്‍ മാറ്റങ്ങള്‍ അനുവദിക്കില്ല. എന്നാല്‍ തെളിച്ചം (Exposure),
5. നിറം (Colour Correction) എന്നിവ മാറ്റാവുന്നതാണ്. മറ്റു പരിവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം അത് മത്സരത്തിന് പരിഗണിക്കുന്നതല്ല.
6. ആവശ്യപ്പെട്ടാല്‍ യഥാര്‍ത്ഥചിത്രം (Raw) സമര്‍പ്പിക്കേണ്ടതാണ്.
7. സാങ്കേതിക വിശദാംശങ്ങള്‍ (Metadata) കൂടി ഉള്‍പ്പെടുത്തിവേണം ചിത്രം
സമര്‍പ്പിക്കാന്‍.
8. ചിത്രങ്ങളിൽ ലോഗോ – വാട്ടർമാർക്കിങ് പാടില്ല.
9. ചിത്രങ്ങള്‍ ഫോട്ടോഗ്രാഫറുടെ കടപ്പാടോടുകൂടി വിവിധ ഇടങ്ങളിൽ ഉപയോഗിക്കുവാൻ മലയാളം മിഷന് അവകാശമുണ്ടായിരിക്കും.
10. എൻട്രികൾ പേരും സ്ഥലവും/രാജ്യവും രേഖപ്പെടുത്തി 2018 ഡിസംബർ 15നു മുൻപായി ഭൂമിമലയാളം ഔദ്യോഗിക ഇ-മെയിലായ bhoomimalayalamcampaign@gmail.com ലേക്ക് അയച്ചുതരിക.
10. ഇ-മെയിലിന്റെ സബ്ജെക്റ്റ് ലൈനില്‍ ഭൂമിമലയാളം ഫോട്ടോഗ്രാഫി മത്സരം എന്ന് രേഖപ്പെടുത്തണം.