Loading Events

« All Events

  • This event has passed.

കൈപ്പട

October 30, 2018 - December 31, 2018

നിങ്ങളുടെ മലയാളം കയ്യക്ഷരം നിങ്ങള്‍ക്കിഷ്ടമാണോ ? ഇരട്ടവര പുസ്തകത്തിൽ മലയാളം പകര്‍ത്തിയെഴുതിപ്പഠിച്ച ആ കാലം ഓര്‍മയുണ്ടോ ? നല്ല വടിവൊത്ത അക്ഷരങ്ങൾ ചേർത്തു നിങ്ങൾ പ്രിയപ്പെട്ടവർക്ക് കത്തുകളെഴുതാറുണ്ടോ ? മികച്ച കയ്യെഴുത്ത്, അത് നൽകുന്ന ആത്മവിശ്വാസം, ഇവ ജീവിത വിജയത്തിന്റെയും ഭാഷാസ്നേഹത്തിന്റേയും കൂടി ഭാഗമാണ്. പ്രവാസജീവിതത്തിന്റെ തിരക്കുകളിൽ നമ്മുടെ അമ്മഭാഷയുടെ ലിപികളെ ഗൃഹാതുരത്വത്തോടെ നെഞ്ചേറ്റുന്നവർക്ക് മലയാളം മിഷന്‍ ഭൂമിമലയാളത്തിന്റെ ഭാഗമായി നടത്തുന്ന കൈപ്പട മലയാളം കൈയെഴുത്തുമത്സരത്തില്‍ പങ്കെടുക്കാം.ചന്തമുള്ള കൈപ്പടകൾ ഞങ്ങൾ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

മത്സരത്തിൽ പങ്കെടുക്കാൻ

1. എ-4 വെള്ളകടലാസിൽ ഒരു പുറത്തില്‍ കവിയാതെയുള്ള മലയാളം കൈയെഴുത്ത് നിങ്ങളുടെ മത്സര എന്‍ട്രിയായി തയ്യാറാക്കുക.

2.ഉള്ളടക്കം പദ്യമോ ഗദ്യമോ ആകാം. മുകളിലോ താഴെയായോ ‘ഭൂമിമലയാളം – എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്നു രേഖപ്പെടുത്തണം.

3.നിങ്ങളുടെ പേര്, സ്ഥലം എന്നിവ സൂചിപ്പിക്കുകയും സ്വയം സാക്ഷ്യപ്പെടുത്തുകയും വേണം.

4. കൈയെഴുത്തിന്റെ സ്‌കാന്‍ ചെയ്ത ചിത്രം/ ഫോട്ടോ എന്നിവ ഭൂമിമലയാളം ഔദ്യോഗിക ഇ-മെയിലായ bhoomimalayalamcampaign @gmail.com ലേക്ക് അയച്ചുതരിക.

5.ഇ-മെയിലിന്റെ സബ്‌ജെക്റ്റ് ലൈനില്‍ കൈപ്പട കൈയെഴുത്ത് മത്സരത്തിലേക്ക് എന്ന് രേഖപ്പെടുത്തുക.

6. ഈ മത്സരം കേരളത്തിനു പുറത്തുള്ള മലയാളികൾക്കു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

7.തെരഞ്ഞെടുക്കപ്പെടുന്ന സമ്മാനാർഹർക്ക് മലയാളം മിഷന്റെ പുസ്തകസഞ്ചി സമ്മാനമായി നൽകും. അവസാന തീയതി ഡിസംബർ 15.

 

Details

Start:
October 30, 2018
End:
December 31, 2018
Event Category:
Website:
https://www.bhoomimalayalam.org/

Organizer

മലയാളം-മിഷൻ