Loading Events

« All Events

  • This event has passed.

കുറുങ്കവിത

October 30, 2018 - November 30, 2018

കാച്ചിക്കുറുക്കിയ കവിതകളുടെ സ്രഷ്ടാവാണോ നിങ്ങള്‍ ? മലയാളത്തിന്റെ മൊഴിയഴക് വരച്ചുകാട്ടുന്ന വാക്കുകളാണോ നിങ്ങളുടേത് ? ഭൂമിമലയാളം കുറുങ്കവിത മത്സരത്തിലേക്ക് സ്വാഗതം..! മലയാളഭാഷ, കേരളം എന്നീ ആശയങ്ങളെ രേഖപ്പെടുത്തുന്ന ആശയസമ്പന്നമായ കുഞ്ഞുവരികൾ രചിക്കാം.

മത്സരത്തില്‍ പങ്കെടുക്കുന്നതിനായി 

 

1. നാലു മുതൽ പരമാവധി എട്ടു വരിവരെയുള്ള കവിതകളാണ് മത്സരത്തിലേക്ക് അയക്കേണ്ടത്.

2. മലയാളം യൂണീകോഡില്‍ എഴുതിയ കവിതകള്‍, കവിത രേഖപ്പെടുത്തിയ പിഡിഎഫ്  ഡോക്യുമെന്റുകള്‍ അല്ലെങ്കില്‍ പേപ്പറില്‍ എഴുതിയ കവിതയുടെ വ്യക്തതയുള്ള ചിത്രം എന്നിവ ഭൂമിമലയാളം ഔദ്യോഗിക ഇ-മെയിലായ bhoomimalayalamcampaign@gmail.com ലേക്ക് അയച്ചുതരിക.

3. ഇ-മെയിലിന്റെ സബ്‌ജെക്റ്റ് ലൈനില്‍ “കുറുങ്കവിത മത്സരത്തിലേക്ക് “എന്ന് രേഖപ്പെടുത്തുക.

4. കവിതകള്‍ മൗലികമായിരിക്കണം. പേരും സ്ഥലവും/രാജ്യവും രേഖപ്പെടുത്തി സ്വയം സാക്ഷ്യപ്പെടുത്തിയിരിക്കണം.

5.തെരഞ്ഞെടുക്കപ്പെടുന്ന സമ്മാനാർഹർക്ക് മലയാളം മിഷന്റെ പുസ്തകസഞ്ചി സമ്മാനമായി നൽകും.

6. അവസാന തീയതി ഡിസംബർ 15 2018.

Details

Start:
October 30, 2018
End:
November 30, 2018
Event Category:

Organizer

മലയാളം-മിഷൻ